കസുന്‍ രജിതയ്ക്ക് പരിക്ക്, രണ്ടാം ടെസ്റ്റിൽ കളിക്കില്ല

Sports Correspondent

ശ്രീലങ്കയുടെ പേസര്‍ കസുന്‍ രജിതയ്ക്ക് പരിക്ക്. ഇതോടെ താരം പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ കളിയ്ക്കില്ല. മാര്‍ച്ച് 30ന് ആയിരുന്നു രണ്ടാം ടെസ്റ്റ് ആരംഭിയ്ക്കുവാനിരുന്നത്. കസുന്‍ രജിതയ്ക്ക് പകരമായി അസിത ഫെര്‍ണാണ്ടോയെ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീലങ്കയുടെ 328 റൺസിന്റെ കൂറ്റന്‍ വിജയത്തിൽ എട്ട് വിക്കറ്റുകളാണ് കസുന്‍ രജിതയുടെ സംഭാവന. ആദ്യ ഇന്നിംഗ്സിൽ മൂന്നും രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റുമാണ് താരം നേടിയത്.