2025-ലെ ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിനായി ഇന്ത്യ ലോർഡ്‌സിൽ ഒരുങ്ങുമ്പോൾ, നിർണായകമായ മൂന്നാം നമ്പർ ബാറ്റിംഗ് സ്ഥാനം കരുൺ നായർ നിലനിർത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സായി സുദർശൻ, അഭിമന്യു ഈശ്വരൻ എന്നിവർ അവസരം കാത്തു പുറത്ത് നിൽക്കുന്നുണ്ട് എങ്കിലും കരുണ് ഒരു ടെസ്റ്റ് കൂടെ ഇന്ത്യ നൽകും.

ആദ്യ ടെസ്റ്റിൽ സായി സുദർശനെ മൂന്നാം നമ്പറിൽ കളിപ്പിക്കുകയും നായരെ ആറാം നമ്പറിൽ ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ സായിയെ ഒഴിവാക്കി മൂന്നാം നമ്പർ ബാറ്റിംഗ് സ്ഥാനം നായർക്ക് നൽകി. കരുണ് രണ്ടാം ടെസ്റ്റിൽ നല്ല തുടക്കങ്ങൾ കിട്ടി എങ്കിലും അത് വലിയ സ്കോറിലേക്ക് ഉയർത്താൻ അദ്ദേഹത്തിനായില്ല.