ഒരൊറ്റ ഇന്നിങ്സ് മതി കോഹ്ലി പഴയ കോഹ്ലി ആവാൻ, കപിൽ ദേവ്

വിരാട് കോഹ്ലിയുടെ ഫോകിൽ തനിക്ക് ആശങ്ക ഇല്ല എന്ന് ഇതിഹാസ ക്രിക്കറ്റ് താരം കപിൽ ദേവ്. വിരാട് കോഹ്‌ലിയുടെ ഫോമിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല, അദ്ദേഹത്തെ തിരികെ കളത്തിൽ കാണുന്നത് സന്തോഷകരമാണ്. കപിൽ പറയുന്നു‌. കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം കളത്തിൽ കാണിക്കുന്ന മനോഭാവമാണ് ഞാൻ ഇഷ്ടപ്പെടുന്നത്, അത് അദ്ദേഹത്തെ മറ്റാരെക്കാളും വലിയ കളിക്കാരനാക്കുണ്ട്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

താൻ രാജ്യത്തെ പ്രതിനിധീകരിക്കുന്നുവെന്ന് കോഹ്ലിക്ക് എപ്പോഴും തോന്നണം. അവന്റെ കഴിവും വെച്ച് ഫോമിലേക്ക് തിരിച്ചുവരാൻ വലിയ സമയം എടുക്കില്ല എന്ന് ഞാൻ കരുതുന്നു. തിരിച്ചുവരാൻ അദ്ദേഹത്തിന് ഒരു മികച്ച ഇന്നിംഗ്സ് മാത്രമേ ആവശ്യമുള്ളൂ, അതിൽ എനിക്ക് യാതൊരു സംശയവുമില്ല. കപിൽ അഭിപ്രായപ്പെട്ടു.