ഇന്ത്യൻ ബാറ്റ്സ്മാൻമാർ 400 റൺസ് നേടുമെന്ന് ഉറപ്പില്ലെന്ന് കപിൽദേവ്

Staff Reporter

ഓസ്‌ട്രേലിക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ 400 റൺസ് നേടുമെന്ന് തനിക്ക് ഉറപ്പില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവ്. എന്നാൽ ഓസ്ട്രേലിയയിൽ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കപിൽദേവ് പറഞ്ഞു. ഓസ്‌ട്രേലിയൻ പിച്ചുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിവുള്ള ബൗളർമാരാണ് ഇന്ത്യക്ക് ഉള്ളതെന്നും കപിൽദേവ് പറഞ്ഞു.

ഓസ്ട്രേലിയയിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ റൺസ് കണ്ടെത്താൻ വിഷമിച്ചില്ലെങ്കിൽ ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമാവുമെന്നും കപിൽദേവ് പറഞ്ഞു. ഡിസംബർ 17ന് അഡ്ലെയ്ഡിൽ വെച്ച് നടക്കുന്ന ഡേ നൈറ്റ് മത്സരത്തോടെയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്ക് ഉണ്ടാവില്ലെന്നും അറിയിച്ചിട്ടുണ്ട്.