ശക്തമായ ലൈനപ്പുമായി മുംബൈ സിറ്റി, ഒഗ്ബെചെയും ബൗമസും ലെ ഫോണ്ട്രെയും ആദ്യ ഇലവനിൽ

Img 20201120 220734
- Advertisement -

ഐ എസ് എൽ ഏഴാം സീസണിലെ രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി ഇന്ന് നോർത്ത് ഈസ്റ്റിനെ നേരിടുകയാണ്. രണ്ട് ടീമുകളും മത്സരത്തിനായുള്ള സ്ക്വാഡുകൾ പ്രഖ്യാപിച്ചു. ശക്തമായ ടീം തന്നെയാണ് മുംബൈ സിറ്റി ഇറക്കിയിരിക്കുന്നത്. വലിയ താരങ്ങളായ ഒഗ്ബെചെ, ബൗമസ്, ലെ ഫോണ്ട്രെ, അഹ്മദ് ജഹു എന്ന് തുടങ്ങു പ്രമുഖരുടെ വലിയ നിര തന്നെ മുംബൈ സിറ്റി ഇലവനിൽ ഉണ്ട്. മൗർട്ടാട ഫാളിന് ടീമിൽ ഇടം ലഭിച്ചില്ല.

നോർത്ത് ഈസ്റ്റ് യുണൈറ്റഡും നല്ല ടീമിനെ ആണ് ഇറക്കിയിരിക്കുന്നത്‌. എന്നാൽ ഗലേഹോ ടീമിൽ ഇല്ല. മലയാളി താരങ്ങളായ സുഹൈർ, ബ്രിട്ടോ, മഷൂർ എന്നിവരും ആദ്യ ഇലവനിൽ എത്തിയില്ല.

നോർത്ത് ഈസ്റ്റ്;
സുഭാഷിഷ്, അശുതോഷ്, ഫോക്സ്, ലാമ്പോട്, ഗുർജീന്ദർ, കമേര, ഫനായി, ലാലെങ്മാവിയ, മീടൈ, മക്കേഡ, അപ്പിയ

മുംബൈ;
അമ്രിന്ദർ, റാകിപ്, സർതക്, മന്ദർ റാവു, സാന്റാന, ജാഹു, റൗളിംഗ്, റൈനിയർ, ഒഗ്ബെചെ, ലെ ഫോണ്ട്രെ, ബൗമ്സ്

Advertisement