എല്ലാവരും സ്വന്തം കരിയർ നോക്കി ബാറ്റു ചെയ്യുമ്പോൾ രോഹിത് ടീമിനായി കളിക്കുന്നു – കപിൽ ദേവ്

Newsroom

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച് ഇതിഹാസ താരം കപിൽ ദേവ്. രോഹിത് ശർമ്മയുടെ നേതൃത്വം ടീമിനെ ഒരുമിപ്പിക്കുന്നും എന്നും അദ്ദേഹം ടീമിനായാണ് കളിക്കുന്നത് എന്നും കപിൽ ദേവ് പറഞ്ഞു.

രോഹിത് ശർമ്മ

ഒരു നേതാവെന്ന നിലയിൽ രോഹിത് ടീമിനെ ഒന്നിപ്പിച്ചുവെന്നും മൈതാനത്ത് ഒരിക്കലും അമിതാവേശം പ്രകടിപ്പിച്ചിട്ടില്ലെന്നും കപിൽ ദേവ് പരാമർശിച്ചു. ക്ഷമയും ശാന്തതയും ആണ് താരത്തിന്റെ ക്യാപ്റ്റൻസിയുടെ ഹൈലൈറ്റെന്നും കപിൽ പറഞ്ഞു.

“രോഹിത് വിരാടിനെപ്പോലെ ഉള്ള താരമല്ല, വിരാടിനെ പോലെ തുള്ളി ചാടുന്നവൻ അല്ല. രോഹിതിന് തൻ്റെ പരിമിതികൾ അറിയാം, ആ പരിമിതികൾക്കുള്ളിൽ അവനെക്കാൾ മികച്ച ഒരു കളിക്കാരനില്ല,” കപിൽ പറഞ്ഞു.

“പല വലിയ കളിക്കാർ വരുന്നു, അവർ സ്വന്തം കരിയറിൽ ശ്രദ്ധിക്കുന്നു, ആ കാഴ്ചപ്പാടിൽ നിന്ന് ക്യാപ്റ്റൻസി പോലും ചെയ്യുന്നു. അതുകൊണ്ടാണ് രോഹിത്തിന് ഒരു അധിക മാർക്ക് നൽകുന്നത്‌. അവൻ ടീമിനായി കളിക്കുന്നു. അവൻ മുഴുവൻ ടീമിനെയും സന്തോഷിപ്പിക്കുന്നു,” – കപിൽ പറഞ്ഞു.