കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന് മേൽ തുപ്പി, ഒഡീഷ താരത്തിന് എതിരെ പരാതി

Newsroom

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ആയ ജെസ്സലിന്റെ ദേഹത്ത് ഒഡീഷ താരം ക്രാസ്നിഖി തുപ്പിയ സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അധികൃതർക്ക് പരാതി നൽകി. ഒഡീഷയ്ക്ക് എതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ നേടിയ സമയത്തായിരുന്നു സംഭവം. കേരള താരങ്ങൾ ഗോൾ അഹ്ലാദിക്കുന്നതിനിടയിലാണ് മാലേഷ്യൻ താരം ക്രാസ്നിഖി ജെസ്സലിന്റെ ദേഹത്ത് തുപ്പിയത്. റഫറിയുടെ പിറകിലായിരുന്നു ഈ സംഭവം എന്നതിനാൽ മാച്ച് റഫറിയുടെ ശ്രദ്ധയിൽ ഇത് പെട്ടില്ല.

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഈ വിഷയത്തിൽ ഔദ്യോഗിക പരാതി സമർപ്പിച്ചു. ക്രാസ്നിഖിക്ക് എതിരെ നടപടി ഉണ്ടാകണം എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം. വീഡിയോ തെളിവുകളും താരങ്ങളുമായുള്ള സംസാരത്തിനും ശേഷം എ ഐ എഫ് എഫ് ഈ വിഷയത്തിൽ നടപടി എടുക്കും.