കെയിൻ വില്യംസൺ ഇന്ത്യൻ താരമെങ്കിൽ അജിങ്ക്യ രഹാനെയേക്ക് പകരക്കാരൻ ആയേനെ എന്ന് പറഞ്ഞ് മോണ്ടി പനേസർ. കുറച്ച് നാൾ മുമ്പ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ ഇത്തരത്തിലൊരു പരാമർശം നടത്തിയിരുന്നു. വില്യംസൺ ഇന്ത്യൻ ആണെങ്കിൽ ലോകം വാഴ്ത്തപ്പെടുന്ന താരം ആയിരുന്നേനെ എന്നാണ് അന്ന് മൈക്കൽ വോൺ പറഞ്ഞത്. അതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായവുമായാണ് മുൻ ഇംഗ്ലണ്ട് താരം കൂടിയായ പനേസർ പങ്കുവെച്ചത്.

ഇന്ത്യൻ ടീമിലെ ഉപനായകൻ അജിങ്ക്യ രഹാനെ ചെയ്യുന്ന കാര്യമാണ് വില്യംസൺ ചെയ്യുന്നതെന്നാണ് പനേസർ പറഞ്ഞത്. ഇരു താരങ്ങളും വളരെ സംയമനത്തോടെയും കാം ആയും ആണ് മത്സരത്തെ സമീപിക്കുന്നതെന്നും പനേസർ പറഞ്ഞു.













