അലെഗ്രിക്ക് വേണ്ടി മൂന്ന് വൻ ക്ലബുകൾ, റയൽ പരിശീലകനാവാൻ സാധ്യത

Photo: Juventus
- Advertisement -

മുൻ യുവന്റസ് പരിശീലകൻ അലെഗ്രിക്ക് വേണ്ടി മൂന്ന് വൻ ക്ലബുകൾ ആണ് പോരാടുന്നത്. അലെഗ്രിയുടെ മുൻ ക്ലബായ യുവന്റസ്, ഇന്നലെ കോണ്ടെ പോയതോടെ പരിശീലകൻ ഇല്ലാതെ ആയ ഇന്റർ മിലാൻ ഒപ്പം സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും. അലെഗ്രിയുമായി നീണ്ടകാലമായി ചർച്ചകൾ നടത്തുന്ന റയൽ മാഡ്രിഡിൽ തന്നെ അലെഗ്രി എത്താൻ ആണ് സാധ്യത കാണുന്നത്. അവസാന രണ്ടു സീസണുകളായി ഒരു ക്ലബിനെയും അലെഗ്രി പരിശീലിപ്പിച്ചിട്ടില്ല.

സിദാൻ ഇന്നലെ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ പെരെസ് അലെഗ്രിയുമായി ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. അലെഗ്രിയുടെയും സ്വപ്ന ജോലിയാണ് റയൽ മാഡ്രിഡിലേത്. അലെഗ്രി റയൽ മാഡ്രിഡിലേക്കും സിദാൻ യുവന്റസിലേക്കും പോകും എന്നാണ് കൂടുതൽ ഫുട്ബോൾ നിരീക്ഷകരും വിശ്വസിക്കുന്നത്. മുൻ യുവന്റസ് താരം കൂടിയാണ് സിദാൻ.

യുവന്റസിനൊപ്പം അഞ്ചു സീസണിൽ നിന്ന് 11 കിരീടങ്ങൾ നേടാൻ അലെഗ്രിക്ക് ആയിരുന്നു. അടുത്തിടെ അലെഗ്രി ഇംഗ്ലീഷ് ക്ലബായ സ്പർസിന്റെ ഓഫർ നിരസിച്ചിരുന്നു. റയൽ മാഡ്രിഡിനെ തിരികെ യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബാക്കി മാറ്റൻ അലെഗ്രിക്ക് കഴിയും എന്ന് റയൽ മാനേജ്മെന്റ് വിശ്വസിക്കുന്നു.

Advertisement