ന്യൂസിലാണ്ടിന്റെ തിരിച്ചുവരവിന് കളമൊരുക്കി വില്യംസണ്‍ – നിക്കോള്‍സ് കൂട്ടുകെട്ട്

Sports Correspondent

ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന് ശേഷം തുടരെ മൂന്ന് വിക്കറ്റുകള്‍ വീണ ശേഷം ന്യൂസിലാണ്ടിനെ ബാറ്റിംഗില്‍ കരകയറ്റി ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും ഹെന്‍റി നിക്കോള്‍സും. ഇരുവരും ചേര്‍ന്ന് നേടിയ 215 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഒരു ഘട്ടത്തില്‍ പ്രതീക്ഷ പുലര്‍ത്തിയ പാക്കിസ്ഥാന്റെ സാധ്യതകളെ ഇല്ലാതാക്കിയത്.

നിക്കോള്‍സ് പുറത്തായെങ്കിലും ഷഹീന്‍ അഫ്രീദി എറിഞ്ഞ പന്ത് നോ ബോള്‍ ആയതിനാല്‍ താരത്തിന് ജീവന്‍ ദാനം ലഭിയ്ക്കുകയായിരുന്നു. വില്യംസണ്‍ 112 റണ്‍സും നിക്കോള്‍സ് 89 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുമ്പോള്‍ ന്യൂസിലാണ്ട് 85 ഓവറില്‍ 286/3 എന്ന നിലയിലാണ്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ സ്കോറിന് 11 റണ്‍സ് പിന്നിലായാണ് ന്യൂസിലാണ്ട് സ്ഥിതി ചെയ്യുന്നത്.