വിജയ വഴി തേടി ഹൈദരബാദ് ഇന്ന് ചെന്നൈയിന് എതിരെ

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ് സി ചെന്നൈയിനെ നേരിടും. ലീഗിലെ മികച്ച തുടക്കത്തിന് ശേഷം ഇപ്പോൾ തുടർച്ചയായ മൂന്ന് പരാജയങ്ങളുമായി നിൽക്കുകയാണ് ഹൈദരബാദ് എഫ് സി. അതുകൊണ്ട് തന്നെ അവർക്ക് വിജയിച്ച് പെട്ടെന്ന് തന്നെ ഫോമിലേക്ക് തിരികെ എത്തേണ്ടതുണ്ട്. യുവനിരയുടെ ഊർജ്ജത്തിൽ നന്നായി കളിച്ച ഹൈദരബാദ് അവസാന മത്സരങ്ങളിൽ തീർത്തും നിരാശയാർന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

മറുവശത്ത് ഉള്ള ചെന്നൈയിൻ അവസാന മത്സരത്തിൽ മോഹൻ ബഗാനെ സമനിലയിൽ പിടിച്ചിരുന്നു. ചെന്നൈയിന്റെ പ്രധാന പ്രശ്നം ഗോൾ അടിക്കലാണ്. നിരവധി അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടായിട്ടും ഗോൾ സ്കോർ ചെയ്യാൻ ചെന്നൈയിന് ആകുന്നില്ല. അതാണ് പലപ്പോഴും അവർക്ക് വിജയിക്കാൻ ആവാത്തതിന്റെ കാരണവും. ലീഗിൽ ഇപ്പോൾ ഏഴാം സ്ഥാനത്താണ് ചെന്നൈയിൻ ഉള്ളത്. ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്‌.