ന്യൂസിലൻഡിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരമായി കെയ്ൻ വില്യംസൺ

Staff Reporter

കഴിഞ്ഞ വർഷത്തെ ന്യൂസിലൻഡിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് ലഭിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് ഓൺലൈൻ വഴിയാണ് വിജയികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡ് ഏകദിന ലോകകപ്പ് ഫൈനലിൽ എത്തിച്ചതാണ് കെയ്ൻ വില്യംസണെ അവാർഡിന് അർഹനാക്കിയത്.

ലോകകപ്പിൽ ബാറ്റുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത വില്യംസൺ 2 സെഞ്ചുറിയടക്കം 578 റൺസും ലോകകപ്പിൽ നേടിയിരുന്നു. ലോകകപ്പിലെ മികച്ച താരത്തിനുള്ള അവാർഡും കെയ്ൻ വില്യംസണ് തന്നെയായിരുന്നു ലഭിച്ചത്. റോസ് ടെയ്‌ലർ മികച്ച പുരുഷ ടി20 താരമായും സോഫി ഡിവൈൻ മികച്ച വനിതാ ടി20 താരമായും തിരഞ്ഞെടുക്കപ്പെട്ടു. സുസീ ബേറ്റ്സ് ആണ് മികച്ച വനിതാ ഏകദിന താരം.