ഷാക്കിബിനെ മാച്ച് ഫിക്സിംഗിനായി സമീപിച്ച ദീപക് അഗര്‍വാളിനെ വിലക്കി ഐസിസി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഷാക്കിബ് ഹസനെ മാച്ച് ഫിക്സിംഗിനായി സമീപിച്ച ദീപക് അഗര്‍വാളിനെ വിലക്കി ഐസിസി. ടി10 ലീഗ് ഫ്രാഞ്ചൈസിയായ സിന്ധീസിന്റെ ഉടമയായ ദീപകിനെ രണ്ട് വര്‍ഷത്തേക്കാണ് വിലക്കിയിരിക്കുന്നത്. ദീപക് കുറ്റം ഐസിസി കറപ്ഷന്‍ കോഡ് ലംഘിച്ചുവെന്ന് സമ്മതിച്ചതോടെയാണ് നടപടി.

നേരത്തെ യഥാസമയം ഈ വിവരംഅറിയിക്കാതിരുന്നതിന് ഷാക്കിബിന് ഐസിസി രണ്ട് വര്‍ഷത്തെ വിലക്ക് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ദീപകിന്റെ പേര് പുറത്ത് വരുന്നത്. ഷാക്കിബിനെ സമീപിച്ച് ടീം വിവരം ലഭിക്കുമോ എന്നതായിരുന്നു ദീപക് അറിയുവാന്‍ ശ്രമിച്ചത്.

തെളിവ് നശിപ്പിച്ചതിനും കൂടിയാണ് അഗര്‍വാളിനെതിരെ നടപടി. ഇത് കൂടാതെ പലയാവര്‍ത്തി അന്വേഷണം തടസ്സപ്പെടുത്തുവാന്‍ ദീപക് അഗര്‍വാളിന്റെ ഇടപെടലുണ്ടായിട്ടുണ്ടന്ന് ഐസിസി ജനറല്‍ മാനേജര്‍ അലക്സ് മാര്‍ഷല്‍ പറഞ്ഞു.