കെയിൻ റിച്ചാർ‍‍ഡ്സണ് പരിക്ക്, പരിമിത ഓവര്‍ പരമ്പരയ്ക്കായി ബെന്‍ ഡ്വാര്‍ഷുയിസിനെ ടീമിലുള്‍പ്പെടുത്തി ഓസ്ട്രേലിയ

Sports Correspondent

പാക്കിസ്ഥാന്‍ ടൂറിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ കെയിന്‍ റിച്ചാര്‍ഡ്സൺ കളിക്കില്ല. പരമ്പരയ്ക്ക് മുന്നോടിയായി മെൽബേണിൽ ഓസ്ട്രേലിയന്‍ ടീമിനൊപ്പം പരിശീലനം നടത്തുമ്പോളാണ് താരത്തിന് പരിക്കേറ്റത്.

ഇതോടെ പരിമിത ഓവര്‍ പരമ്പരയിൽ താരം കളിക്കില്ല. പകരം ഓസ്ട്രേലിയ ബെന്‍ ഡ്വാര്‍ഷുയിസിനെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐപിഎൽ കളിക്കുന്ന താരങ്ങളില്ലാത്തതിനാൽ നേരത്തെ തന്നെ ഓസ്ട്രേലിയയുടെ പല പ്രമുഖ താരങ്ങളും പരിമിത ഓവര്‍ പരമ്പരയിൽ കളിക്കുന്നില്ല.

ഇതോടെ ജേസൺ ബെഹ്രെന്‍ഡോര്‍ഫ് ആണ് ഓസ്ട്രേലിയന്‍ പേസ് സംഘത്തിലെ ഏറ്റവും പരിചയസമ്പത്തുള്ള താരം.