പഞ്ചാബ് കിംഗ്‌സ് അടുത്തിടെ റിലീസ് ചെയ്‌ത ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ ജോഷ് ഇംഗ്ലിസ് 2026 ഐപിഎൽ ലേലത്തിനായി ₹ 2 കോടി അടിസ്ഥാന വിലയിൽ രജിസ്റ്റർ ചെയ്‌തുവെങ്കിലും നാല് മത്സരങ്ങളിൽ മാത്രമേ താരം കളിക്കാൻ ലഭ്യമാകൂ. മാർച്ച്-മെയ് മാസങ്ങളിലെ ഐപിഎൽ ഷെഡ്യൂളുമായി താരത്തിന്റെ വിവാഹം ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾ ഒത്തുപോകാത്തതിനാലാണ് ഈ തീരുമാനം.
ഐപിഎൽ 2025-ൽ പഞ്ചാബ് കിംഗ്‌സിനായി 11 മത്സരങ്ങളിൽ നിന്ന് 162.57 സ്‌ട്രൈക്ക് റേറ്റിൽ 278 റൺസ് നേടിയിരുന്നും താരത്തിന് ഇത്രയും കുറഞ്ഞ മത്സരങ്ങളിൽ മാത്രമേ കളിക്കാൻ സാധിക്കൂ എന്നത് ക്ലബ്ബുകൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് കൊണ്ട് തന്നെ ആരെങ്കിലും ഇംഗ്ലിസിനെ വാങ്ങൻ തയ്യാറാകുമോ എന്നതും സംശയമാണ്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെ 42 പന്തിൽ 73 റൺസ് നേടിയതായിരുന്നു ഇംഗ്ലിസിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ്.