ടി20 ലീഗില്‍ ഇംഗ്ലണ്ട് താരങ്ങളുടെ അവസരം ഇംഗ്ലീഷ് ക്രിക്കറ്റിന് ഏറെ ഗുണകരം – ജോസ് ബട്‍ലര്‍

Josbuttler
- Advertisement -

ഐപിഎലും ബിഗ് ബാഷും പോലുള്ള ടി20 ലീഗുകളില്‍ ഇംഗ്ലണ്ട് താരങ്ങളുടെ മൂല്യം ഉയരുന്നത് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ഗുണത്തെ കാണിക്കുന്നുവെന്ന് പറഞ്ഞ് ജോസ് ബട്‍ലര്‍. അത് മാത്രമല്ല അത് ഇംഗ്ലണ്ട് ക്രിക്കറ്റിനും ഏറെ ഗുണം ചെയ്യുന്ന ഒരു കാര്യമാണെന്ന് വെടിക്കെട്ട് ബാറ്റ്സ്മാന്‍ കൂടിയായ ജോസ് ബട്‍ലര്‍ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ട് ടീമിനെ കൂടുതല്‍ കരുത്തരാക്കുവാന്‍ ഈ താരങ്ങള്‍ക്ക് ലഭിയ്ക്കുന്ന അവസരം സാധ്യമാക്കുമെന്നും ബട്‍ലര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മികവാണ് ഇത്രയധികം താരങ്ങള്‍ക്ക് വിവിധ ടി20 ലീഗുകളില്‍ ലഭിയ്ക്കുന്ന അവസരം ചൂണ്ടിക്കാണിക്കുന്നതെന്നും ബട്‍ലര്‍ സൂചിപ്പിച്ചു.

ഐപിഎലിലേത് പോലെ ഏകദേശം പതിനഞ്ചോളം താരങ്ങളെയാണ് ബിഗ് ബാഷിലും ഫ്രാഞ്ചൈസികള്‍ ഇംഗ്ലണ്ടില്‍ നിന്ന് സ്വന്തമാക്കിയത്.

Advertisement