ജോ റൂട്ടിന് പരിക്ക്, നാലാം ദിവസം ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ

Staff Reporter

ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റിന്റെ നാലാം ദിവസം പരിക്കിനെ തുടർന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് കളത്തിൽ ഇറങ്ങിയില്ല. പരിക്കേറ്റ ജോ റൂട്ടിന് പകരം ബെൻ സ്റ്റോക്സ് ആണ് നാലാം ദിവസം ഇംഗ്ലണ്ടിനെ നയിച്ചത്. മത്സരത്തിന് മുൻപുള്ള പരിശീലനത്തിനിടെയാണ് ജോ റൂട്ടിന് പരിക്കേറ്റത്.

ആദ്യ ഇന്നിങ്സിൽ വമ്പൻ ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് ജോ റൂട്ടിന്റെ പരിക്ക് വൻ തിരിച്ചടിയാണ്. ആദ്യ ഇന്നിങ്സിൽ 62 റൺസ് എടുത്ത ജോ റൂട്ടിന്റെ മികവിലാണ് ഇംഗ്ലണ്ട് തകർച്ച ഒഴിവാക്കിയത്. ജോ റൂട്ട് മത്സരത്തിൽ തുടർന്ന് കളിക്കുമോ എന്ന കാര്യം ഇംഗ്ലണ്ട് വ്യക്തമാക്കിയിട്ടില്ല. ജോ റൂട്ട് കൂടുതൽ പരിശോധനകൾക്ക് വിധേയനാവുമെന്നാണ് ഇംഗ്ലണ്ട് മെഡിക്കൽ സംഘം അറിയിച്ചത്.