അവസാന ഓവറിൽ ജയിക്കാൻ 35 റൺസ്, ആറു സിക്സ് അടിച്ച് വിജയം, ഹീറോ ആയി ജോൺ ഗ്ലാസ്

Img 20210716 220235

ഇന്ന് നോർത്തേർൺ അയർലണ്ടിൽ മനോഹരമായ ഒരു ക്രിക്കറ്റ് മത്സരം ആണ് കണ്ടത്. നോർത്തേൺ ക്രിക്കറ്റ് യൂണിയനു കീഴിൽ നടന്ന ടി20 മത്സരത്തിൽ ക്രെഗാഗും ബല്ലിമെനയും ഏറ്റുമുട്ടിയ മത്സരത്തിൽ അവസാന ഒരു ഓവറിൽ ബലിമെനയ്ക്ക് വേണ്ടിയിരുന്നത് 35 റൺസ് ആയിരുന്നു. എല്ലാവരും കൈവിട്ട മത്സരം അവസാന ഓവറിൽ ആറു സിക്സുകൾ അടിച്ചു കൊണ്ട് ക്യാപ്റ്റൻ ജോൺ ഗ്ലാസ് ബലിമെനയെ വിജയിപ്പിച്ചു.

ക്രെഗഗിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 147 റൺസ് ആയിരുന്നു ആദ്യ ബാറ്റു ചെയ്ത ഹോം ടീം ഉയർത്തിയത്. രണ്ടാമതു ബാറ്റിംഗിന് ഇറങ്ങിയ ബാലിമെന 19 ഓവർ കഴിഞ്ഞപ്പോൾ 7 വിക്കറ്റിന് 117 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ 51 റൺസുമായി ക്രീസിൽ ഉണ്ടായിരുന്ന ജോൺ ഗ്ലാസ് ആറു സിക്സുകൾ അവസാന ആറു പന്തിൽ അടിച്ച് വിജയ ലക്ഷ്യം മറികടന്നു. 87 റൺസുമായാണ് താരം കളി അവസാനിപ്പിച്ചത്.

Previous articleബംഗ്ലാദേശിന് വേണ്ടി ഏകദിനത്തിലും ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി ഷാക്കിബ് അല്‍ ഹസന്‍
Next articleഅസം ഖാന് അരങ്ങേറ്റം, ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്