ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി, ജോഫ്ര ആര്‍ച്ചര്‍ ഈ വര്‍ഷം ക്രിക്കറ്റ് കളിക്കില്ല

ഇംഗ്ലണ്ടിന് കനത്ത വെല്ലുവിളിയായി ജോഫ്ര ആര്‍ച്ചറുടെ പരിക്ക്. ഈ വര്‍ഷം താരം കളിക്കില്ലെന്നും ടി20 ലോകകപ്പ്, ആഷസ് പരമ്പര എല്ലാം ജോഫ്രയ്ക്ക് നഷ്ടം ആകുമെന്നും ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചു. ജോയിന്റിൽ സ്ട്രെസ് ഫ്രാക്ച്ചര്‍ ആണ് താരത്തിന് വിനയായത്.

ഓസ്ട്രേലിയയ്ക്കെതിരെ 4 ടെസ്റ്റിൽ കളിച്ച ഇംഗ്ലണ്ട് താരം 22 വിക്കറ്റാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ മേയിൽ ശസ്ത്രക്രിയയ്ക്ക് താരം വിധേയനായിരുന്നുവെങ്കിലും താരത്തെ ഈ പരിക്ക് അലട്ടുകയായിരുന്നു.