മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 59 റൺസ് വിജയവുമായി ഇംഗ്ലണ്ട്. വിജയത്തോടെ പരമ്പരയിൽ വൈറ്റ് വാഷ് ആവുന്നത് ഒഴിവാക്കുവാന്‍ ഇംഗ്ലണ്ടിനായി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ജോസ് ബട്‍ലറും ദാവിദ് മലനും ശതകങ്ങള്‍ നേടിയപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 346 റൺസാണ് ഇംഗ്ലണ്ട് നേടിയത്.
മലന്‍ 118 റൺസും ജോസ് ബട്‍ലര്‍ 131 റൺസും നേടിയപ്പോള്‍ 23 പന്തിൽ 41 റൺസ് നേടി മോയിന്‍ അലിയും തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗി എന്‍ഗിഡി നാലും മാര്‍ക്കോ ജാന്‍സന്‍ രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 43.1 ഓവറിൽ അവസാനിക്കുകയായിരുന്നു. 287 റൺസ് നേടിയ ടീമിനായി ഹെയിന്‍റിച്ച് ക്ലാസ്സന്‍ 80 റംസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ റീസ ഹെന്‍ഡ്രിക്സ് 52 റൺസും എയ്ഡന്‍ മാര്‍ക്രം(39), ടെംബ ബാവുമ(35), വെയിന്‍ പാര്‍ണൽ(34) എന്നിവരും പൊരുതി നോക്കി.
വിക്കറ്റുകള്‍ കൈവശമുണ്ടായിരുന്നുവെങ്കിൽ ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്യുവാനും ചിലപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചേനെ. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ ആറും ആദിൽ റഷീദ് മൂന്നും വിക്കറ്റ് നേടി.














