ഇംഗ്ലണ്ടിന് ആശ്വസിക്കാം, മൂന്നാം ടെസ്റ്റിന് ആർച്ചർ തിരിച്ചെത്തും

- Advertisement -

പരിക്കും പനിബാധയും താളം തെറ്റിച്ച ഇംഗ്ളണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പരമ്പരക്ക് അവസാനം ആശ്വാസ വാർത്ത. പരിക്ക് മൂലം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിൽ കളിക്കാതിരുന്ന ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രെ ആർച്ചർ മൂന്നാം ടെസ്റ്റിന് പരിക്ക് മാറി തിരിച്ചെത്തും. ജനുവരി 16നാണ് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ്.

വലത് കൈമുട്ടിനേറ്റ പരിക്ക് മൂലമാണ് ആർച്ചർക്ക് രണ്ടാം ടെസ്റ്റ് നഷ്ടമായത്. എന്നാൽ താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് സ്കാനിങ്ങിൽ വ്യക്തമായതോടെയാണ് ആർച്ചർ അടുത്ത മത്സരത്തിന് ഇറങ്ങുമെന്ന് ഉറപ്പായത്.  ആർച്ചറെ കൂടാതെ ദീർഘ കാലമായി പരിക്കിന്റെ പിടിയിലുള്ള മാർക്ക് വുഡും മൂന്നാം ടെസ്റ്റിന് മുൻപ് പരിക്ക് മാറി തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ കളിച്ചതിന് ശേഷം മാർക്ക് വുഡ് ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിട്ടില്ല.

Advertisement