ജോഫ്ര ഇന്ത്യയ്ക്കെതിരെ കളിക്കില്ല

Sports Correspondent

ജോഫ്ര ആര്‍ച്ചര്‍ ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. താരത്തിനേറ്റ പരിക്കാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്. നേരത്തെ ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കുവാന്‍ ബെന്‍ സ്റ്റോക്സ് തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് ജോഫ്ര ആര്‍ച്ചറിന്റെ പരിക്ക് കാരണം നേരിട്ടത്.

മേയ് 21ന് ഇംഗ്ലണ്ട് പേസര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. താരം വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരുമെന്നാണ് ലഭിയ്ക്കുന്ന വിവരം. അങ്ങനെയെങ്കിലും ടി20 ലോകകപ്പും ആഷസും താരത്തിന് നഷ്ടമാകുവാനും സാധ്യതയുണ്ട്.