ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കില്ല

Sports Correspondent

ചെന്നൈയില്‍ ശനിയാഴ്ച ആരംഭിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കില്ല. കൈമുട്ടിലെ വേദന കാരണം വേദന സംഹാരികള്‍ ഉപയോഗിച്ചാണ് താരം ആദ്യ ടെസ്റ്റില്‍ പങ്കെടുത്തത്. വിശ്രമം നല്‍കിയ ശേഷം താരത്തിന് മൂന്നാം ടെസ്റ്റില്‍ കളിക്കാനെത്താനാകുമെന്നാണ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്.

ഇത് മുമ്പുള്ള പരിക്കിനോടനുബന്ധിച്ചുണ്ടായ വേദനയല്ലെന്നും വിശ്രമവും ചികിത്സയും താരത്തെ മൂന്നാം ടെസ്റ്റിന് സജ്ജമാക്കുമെന്നുമാണ് ഇംഗ്ലണ്ട് പത്രക്കുറിപ്പില്‍ സൂചിപ്പിച്ചത്.