ടെസ്റ്റില്‍ ഹോം ആനുകൂല്യം ആവശ്യമായ കാര്യം, എന്നാല്‍ പിച്ചുകളുടെ നിലവാരത്തെക്കുറിച്ച് പറയേണ്ടത് ഐസിസി

England
- Advertisement -

അഹമ്മദാബാദ് ടെസ്റ്റില്‍ രണ്ട് ദിവസത്തിനുള്ളില്‍ തോല്‍വിയേറ്റു വാങ്ങിയ ശേഷം പിച്ചിനെക്കുറിച്ച് പ്രതികരിക്കാതെ ജോ റൂട്ട്. പിച്ച് നിലവാരമുള്ളതാണോ അല്ലെയോ എന്നതിനെക്കുറിച്ച് ഐസിസിയാണ് തീരുമാനിക്കേണ്ടതെന്നാണ് ജോ റൂട്ട് പറഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഹോം അഡ്വാന്റേജ് പരിഗണിച്ച് പിച്ചുകള്‍ നിര്‍മ്മിക്കുന്നത് എപ്പോളും ഉണ്ടാകേണ്ട ഒരു കാര്യമാണെങ്കിലും പിച്ചുകളുടെ നിലവാരത്തെക്കുറിച്ച് ഐസിസിയാണ് മാനദണ്ഡം പുറത്ത് വിടേണ്ടതെന്ന് ജോ റൂട്ട് സൂചിപ്പിച്ചു.

കളിക്കുവാന്‍ വളരെ പ്രയാസമേറിയ പിച്ചായിരുന്നുവെന്നാണ് പിച്ചിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ജോ റൂട്ട് അഭിപ്രായം പറഞ്ഞത്. എന്നാല്‍ കളിക്കാരല്ല പിച്ച് അതിന്റെ ആവശ്യം നിറവേറ്റിയോ ഇല്ലയോ എന്നത് ഐസിസിയാണ് തീരുമാനിക്കേണ്ടതെന്ന് ഇംഗ്ലണ്ട് നായകന്‍ പറഞ്ഞു.

Advertisement