രണ്ട് വിക്കറ്റ് നഷ്ടമെങ്കിലും ലീഡ് തിരിച്ച് പിടിച്ച് ഇംഗ്ലണ്ട്

Sports Correspondent

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ നാലാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 119/2 എന്ന നിലയിൽ. ടീമിന് 24 റൺസിന്റെ ലീഡ് നേടുവാന്‍ സാധിച്ചിട്ടുണ്ട്. 25/0 എന്ന നിലയിൽ നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 18 റൺസ് നേടി ജോ ബേൺസിനെയാണ് ആദ്യം നഷ്ടമായത്. സിറാജിനായിരുന്നു വിക്കറ്റ്.

46ൽ സ്കോര്‍ എത്തിയപ്പോള്‍ സാക്ക് ക്രോളിയെ(6) ജസ്പ്രീത് ബുംറ പുറത്താക്കിയ ശേഷം ജോ റൂട്ടും ഡൊമിനിക്ക് സിബ്ലേയും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്. 73 റൺസാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയത്.

റൂട്ട് 56 റൺസും ഡൊമിനിക്ക് സിബ്ലേ 27 റൺസുമാണ് നേടിയത്.