ജയദേവ് ഉനദ്കട്ട് കൗണ്ടി ചാമ്പ്യൻഷിപ്പിൽ സസെക്സിനായി കളിക്കും

Newsroom

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജയദേവ് ഉനദ്കട്ട് കൗണ്ടി ചാമ്പ്യൻഷിപ്പിൽ സസെക്സിനായി കളിക്കും. ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ആകും ഇടംകയ്യൻ സ്പീഡ്സ്റ്റർ കൗണ്ടിക്ക് വേണ്ടി ഇറങ്ങുക. ഡർഹാം, ലെസ്റ്റർഷയർ, ഡെർബിഷയർ എന്നിവയ്‌ക്കെതിരാണ് ഈ മത്സരങ്ങൾ. സസെക്‌സ് ഒന്നാം ഡിവിഷനിലേക്കുള്ള പ്രമോഷൻ ലക്ഷ്യമിടുന്ന ടീമാണ്‌.

ഉനദ്കട് 23 08 18 11 05 26 392

അടുത്തിടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഉനദ്കട്ട് ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. ഇടങ്കയ്യൻ പേസർ ഫാറ്റ് ക്ലാസിൽ 103 മത്സരങ്ങളിൽ നിന്ന് 382 വിക്കറ്റുകൾ നേടിയിട്ടുണ്ട്, 22.5 എന്ന മികച്ച ശരാശരിയും അദ്ദേഹത്തിന് ഫസ്റ്റ് ക്ലാസിൽ ഉണ്ട്.