മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരവും മുൻ സെലക്ടറുമായിരുന്നു സനത് ജയസൂര്യക്കെതിരെ ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതിയുടെ കുറ്റപത്രം. അഴിമതി വിരുദ്ധ നിയമത്തിലെ രണ്ട് നിയമങ്ങൾ തെറ്റിച്ചതിനാണ് കുറ്റപത്രം.
അഴിമതി വിരുദ്ധ സമിതിയുമായി സഹകരിക്കാത്തത് ആണ് ജയസൂര്യക്കെതിരെ നടപടിയെടുക്കാൻ ഐ.സി.സിയെ പ്രേരിപ്പിച്ചത്. എന്നാൽ ജയസൂര്യ ചെയ്ത കുറ്റം എന്താണെന്ന് ഐ.സി.സി വ്യക്തമാക്കിയിട്ടില്ല. ശ്രീലങ്കൻ സെലക്ടറായിരിക്കെ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ കുറ്റം പത്രം നൽകിയത് എന്നാണ് സൂചന. അഴിമതി വിരുദ്ധ സമിതി താരത്തിന്റെ ഫോൺ നൽകാൻ ആവശ്യപ്പെട്ടപ്പോഴും താരം നൽകിയിരുന്നില്ല. കുറ്റപത്രത്തിനെതിരെ പ്രതികരിക്കാൻ താരത്തിന് ഐ.സി.സി 15 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്.