വിജയ ഗോൾ ഡേവിഡ് അസ്റ്റോറിക്ക് സമർപ്പിച്ച് ഇറ്റാലിയൻ താരം

യുവേഫ നേഷൻസ് ലീഗിലെ ഇറ്റലിയുടെ വിജയ ഗോൾ ഡേവിഡ് അസ്റ്റോറിക്ക് സമർപ്പിച്ച് പ്രതിരോധതാരം ക്രിസ്റ്റിയാനോ ബിരാഗി. പോളണ്ടിനെതിരായ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ബിരാഗി നേടിയ ഗോളാണ് ഇറ്റലിയെ തരം താഴ്ത്തലിൽ നിന്നും രക്ഷപ്പെടുത്തിയത്. അന്തരിച്ച ഫിയോറെന്റീന ക്യാപ്റ്റൻ ഡേവിഡ് അസ്റ്റോറിക്കൊപ്പം ഫിയോറെന്റീനയിൽ ബിരാഗി കളിച്ചിരുന്നു.

കഴിഞ്ഞ മാർച്ചിലാണ്‌ ഇറ്റാലിയന്‍ ഫുട്ബോള്‍ താരം ഡേവിഡ് അസ്റ്റോറിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണകാരണം.ഇറ്റാലിയന്‍ സിരി എ ക്ലബ്ബ് ഫിയോറന്റീനയുടെ ക്യാപ്റ്റനായ ഡേവിഡ് . 14 തവണ ഇറ്റാലിയന്‍ ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്.

 

Previous articleബാറ്റ്സ്മാന്മാര്‍ മികച്ച് നിന്നു, എന്നാല്‍ ഉമേഷാണ് പ്രശംസ അര്‍ഹിക്കുന്നത്: കോഹ്‍ലി
Next articleജയസൂര്യക്കെതിരെ ഐ.സി.സിയുടെ കുറ്റപത്രം