റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ആവേശകരമായ പോരാട്ടത്തിന് മുമ്പ് മുംബൈ ഇന്ത്യൻസിന് ആശ്വാസം. ജസ്പ്രീത് ബുംറ ആർ സി ബിക്ക് എതിരെ കളിക്കും. ശനിയാഴ്ച അദ്ദേഹം മുംബൈ ടീമിൽ ചേർന്നിരുന്നു. തിങ്കളാഴ്ച വാങ്കഡെയിൽ നടക്കുന്ന മത്സരത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയുമെന്ന് മുംബൈ ഇന്ത്യൻസ് കോച്ച് ജയവർധനെ പറഞ്ഞു.

2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അവസാന ടെസ്റ്റിനിടെ നടുവിന് പരിക്കേറ്റതിനെ തുടർന്ന് ബുംറ നീണ്ടകാലമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ മുഴുവൻ വൈറ്റ്-ബോൾ പരമ്പരയും 2025 ലെ ചാമ്പ്യൻസ് ട്രോഫിയും അദ്ദേഹത്തിന് നഷ്ടമായിരുന്നു.
ഈ സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മുംബൈ പരാജയപ്പെട്ടതിനാൽ, ബുംറയുടെ തിരിച്ചുവരവ് അവർക്ക് ഊർജ്ജം നൽകും.