പരിക്ക്, പാക്കിസ്ഥാന്‍ ടി20 പരമ്പരയില്‍ ജേസണ്‍ റോയ് കളിക്കില്ല, സ്ക്വാഡിനൊപ്പം തുടരും

- Advertisement -

പാക്കിസ്ഥാനെതിരായ ടി20 പരമ്പരയില്‍ നിന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയ് പുറത്ത്. പരിക്കേറ്റതാണ് താരത്തിന് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. താരം ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്ക് മുമ്പായിട്ട് തിരികെ എത്തുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

പരിക്കേറ്റുവെങ്കിലും താരം ഇംഗ്ലണ്ട് സ്ക്വാഡിനൊപ്പം തന്നെ തുടരുമെന്നാണ് അറിയുന്നത്. റീഹാബ് നടപടികളിലൂടെ ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് മുമ്പ് താരത്തിനെ തിരികെ എത്തിക്കുവാനുള്ള ശ്രമങ്ങള്‍ ഇംഗ്ലണ്ട് നടത്തി വരികയാണ്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.

 

Advertisement