റോയ് മൂന്നാം ഏകദിനത്തില്‍ കളിക്കുക സംശയം

Sports Correspondent

ഇംഗ്ലണ്ട് ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ജേസണ്‍ റോയ് ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ കളിക്കുന്ന കാര്യം സംശയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഏകദിനത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. ഫീല്‍ഡിംഗിനിടെ സുരേഷ് റെയ്‍ന അടിച്ച പന്ത് ഫീല്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോളാണ് താരത്തിന്റെ കൈയ്ക്ക് പരിക്കേറ്റത്. കൈയ്ക്ക് മുറിവേല്‍ക്കുയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മികച്ച ഫോമില്‍ കളിക്കുന്ന റോയിയുടെ സേവനം ഇംഗ്ലണ്ടിനു ലഭിക്കുന്നില്ലെങ്കില്‍ പരമ്പര ജയമെന്ന ഓയിന്‍ മോര്‍ഗന്റെ സ്വപ്നങ്ങള്‍ക്കേല്‍ക്കുന്ന കനത്ത തിരിച്ചടിയാവും ഇത്.

റോയ് കളിക്കാത്ത സാഹചര്യത്തില്‍ ജോസ് ബട്‍ലര്‍ ഇംഗ്ലണ്ടിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. അലക്സ് ഹെയില്‍സ് പരിക്കേറ്റ് ഏകദിന പരമ്പരയില്‍ നിന്ന് പുറത്ത് പോയതിനാല്‍ പകരം ഓപ്പണറുടെ റോള്‍ ജോസ് ബട്‍ലര്‍ക്ക് തന്നെയാവും ഏറ്റെടുക്കേണ്ടി വരിക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial