ജെയിംസ് ടെയിലര്‍ ഇംഗ്ലണ്ടിന്റെ സെലക്ടര്‍

Sports Correspondent

ജെയിംസ് ടെയിലറെ ഇംഗ്ലണ്ടിന്റെ മുഴുവന്‍ സമയ സെലക്ടറായി നിയമിച്ച് ഇംഗ്ലണ്ട്. ഇനി മുതല്‍ ഇംഗ്ലണ്ടിന്റെ മൂന്നംഗ സെലക്ഷന്‍ പാനലില്‍ കോച്ച് ട്രെവര്‍ ബെയിലിസ്സിനും ദേശീയ സെലക്ടര്‍ എഡ് സ്മിത്തിനുമൊപ്പം മുന്‍ ബാറ്റ്സ്മാന്‍ ജെയിംസ് ടെയിലറും ഒപ്പമുണ്ടാകും. തന്നെ ഈ ദൗത്യം ഏല്പിച്ചതിനു ഇസിബിയ്ക്ക് നന്ദിയറിയിച്ച ജെയിംസ് തന്നില്‍ നിക്ഷിപ്തമായിരിക്കുന്നത് വലിയ ദൗത്യമാണെന്നാണ് പറഞ്ഞത്.

ക്രിക്കറ്റില്‍ നിന്ന് താരത്തിനു അസുഖ സംബന്ധമായി നേരത്തെ വിരമിക്കേണ്ടി വരികയായിരുന്നു. ഇംഗ്ലണ്ടിനായി 7 ടെസ്റ്റുകളും 27 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരം പിന്നീട് കമന്റേറ്ററും കോച്ചും ഇംഗ്ലണ്ട് സ്കൗട്ടുമായെല്ലാം പ്രവര്‍ത്തിച്ചിരുന്നു. 2016ല്‍ താരം Arrhythmogenic Right Ventricular Cardiomyopathy എന്ന അസുഖം കാരണം തന്റെ കരിയര്‍ അവസാനിപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial