ജമൈക്കയിലെ രണ്ടാമത്തെ ടെസ്റ്റിന്റെ അവസാന ദിവസം വിന്‍ഡീസിന് വിജയത്തിനായി ഇനി നേടേണ്ടത് 280 റൺസ് കൂടി. ആദ്യ ഇന്നിംഗ്സിൽ 150 റൺസിന് വെസ്റ്റിന്‍ഡീസ് പുറത്തായ ശേഷം തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് പാക്കിസ്ഥാന്‍ 176/6 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 329 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ് 49/1 എന്ന നിലയിലാണ് നാലാം ദിവസം അവസാനിക്കുമ്പോള്‍.
വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സിൽ 23 റൺസ് നേടിയ കീറന്‍ പവലിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. താരം റണ്ണൗട്ടായപ്പോള്‍ 34 റൺസാണ് ഒന്നാം വിക്കറ്റിൽ ടീം നേടിയത്. 17 റൺസുമായി ക്യാപ്റ്റന്‍ ക്രെയിഗ് ബ്രാത്‍വൈറ്റും 8 റൺസ് നേടിയ അല്‍സാരി ജോസഫുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.
ഇമ്രാന്‍ ബട്ട്(37), ബാബര്‍ അസം(33) എന്നിവര്‍ക്കൊപ്പം ആബിദ് അലി(29), അസ്ഹര്‍ അലി(22), ഹസന്‍ അലി(17) എന്നിവരും അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ പാക്കിസ്ഥാന്‍ 27.2 ഓവറിലാണ് 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയത്.
വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 150 റൺസിൽ അവസാനിച്ചപ്പോള്‍ ഷഹീന്‍ അഫ്രീദി 6 വിക്കറ്റ് നേടി.