ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിൽ പ്ലയർ ഓഫ് ദി സീരീസ് ആയ യശസ്വി ജയ്സ്വാൾ താൻ വ്യക്തിഗത നേട്ടങ്ങൾ കാര്യമാക്കുന്നില്ല എന്നും ടീമിനൊപ്പം വിജയങ്ങൾ നേടാൻ ആണ് ശ്രമിക്കുന്നത് എന്നും പറഞ്ഞു. ഇന്ന് അഞ്ചാം ടെസ്റ്റ് വിജയിച്ച ശേഷം സംസാരിക്കുക ആയിരുന്നു ജയ്സ്വാൾ.
“ഞാൻ ഈ പരമ്പര ശരിക്കും ആസ്വദിച്ചു. ഇത് ഒരുപാട് അനുഭവങ്ങൾ നൽകുന്നു, എൻ്റെ ഷോട്ടുകൾ കളിക്കാൻ ആണ് ഞാൻ ശ്രമിച്ചത്, ഒരോ ബൗളറെയും അറ്റാക്ക് ചെയ്യാൻ തീരുമാനിച്ചു, അതായിരുന്നു എൻ്റെ ലക്ഷ്യം.” ജയ്‌സ്വാൾ പറഞ്ഞു.
“ഒരു സമയം ഒരു മത്സരം എന്ന രീതിയിലാണ് കളിച്ചത്. ടീമിൻ്റെ ലക്ഷ്യങ്ങളിലേക്കും ലക്ഷ്യത്തിലേക്കും സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, എൻ്റെ ലക്ഷ്യങ്ങൾ അടിസ്ഥാനപരമായി ടീം അധിഷ്ഠിതമാണ്, ഒരു വ്യക്തിയെന്ന നിലയിൽ പ്രത്യേക നേട്ടങ്ങൾ ചിന്തയിൽ ഇല്ല,” ജയ്‌സ്വാൾ പറഞ്ഞു.
ഈ പരമ്പരയിൽ 5 മത്സരങ്ങളിൽ നിന്ന് 89 ശരാശരിയിൽ 712 റൺസ് നേടാൻ ജയ്‌സ്വാളിനായിരുന്നു. പരമ്പരയ്ക്കിടെ 26 സിക്‌സറുകൾ അടിച്ച് റെക്കോർഡ് ഇടാനും അദ്ദേഹത്തിന് ആയി.