ഇന്ന് ജയ്സ്വാളിന് സെഞ്ച്വറി നേടാൻ അവസരം നൽകാത്തതിന് ശുഭ്മൻ ഗില്ലിന് എതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നു. ഇന്ന് സിംബാബ്‌വെക്ക് എതിരായ ഇന്ത്യയുടെ നാലാം മത്സരത്തിൽ ഇന്ത്യ പത്ത് വിക്കറ്റിന് വിജയിച്ചിരുന്നു. മത്സരത്തിൽ ഓപ്പണർമാരായ ഗില്ലും ജയ്സ്വാളും പുറത്താകാതെ നിന്നാണ് ഇന്ത്യയെ വിജയിപ്പിച്ചത്. എന്നാൽ ഈ വിജയത്തിലും ക്യാപ്റ്റൻ സ്വാർത്ഥൻ ആണെന്ന് വിമർശനം കേൾക്കുകയാണ്.
തന്റെ സഹ ഓപ്പണർ ആയ ജയസ്വാളിന് സെഞ്ച്വറി നേടാൻ ഗിൽ അവസരം നൽകിയില്ല എന്നാണ് ക്രിക്കറ്റ് ആരാധകർ പറയുന്നത്. അവസാനഘട്ടത്തിൽ ജയസ്വാൾ സെഞ്ച്വറിയുടെ അടുത്ത് എത്തിയപ്പോൾ അദ്ദേഹത്തിന് സെഞ്ച്വറി നേടാൻ അവസരം നൽകാതെ ആക്രമിച്ചു കളിച്ച് തന്റെ സ്കോർ ഉയർത്താനാണ് ഗിൽ ശ്രമിച്ചത്. ഇതാണ് ക്യാപ്റ്റനു നേരെ വിമർശനം ഉയരാൻ കാരണം.
ഒരു ഘട്ടത്തിൽ ജയസ്വാൾ 83 റൺസിൽ നൽകുമ്പോൾ ഇന്ത്യയ്ക്ക് വിജയിക്കാൻ 23 റൺസായിരുന്നു വേണ്ടിയിരുന്നത്. അതായത് ജയ്സ്വാളിന് സെഞ്ച്വറി നേടാൻ 17 റൺസ്. സ്വാഭാവികമായി ഓവറുകൾ ഒരുപാട് ബാക്കിയുള്ളതിനാൽ സെഞ്ച്വറി നേടാൻ അവസരം ഒരുക്കുകയായിരുന്നു ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഗിൽ ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതിനു ശ്രമിക്കാതെ സ്ട്രൈക്ക് കൈമാറുന്നതിൽ ശ്രദ്ധ കൊടുക്കാതെ പെട്ടെന്ന് തന്നെ കളി അവസാനിപ്പിക്കാനാണ് ഗില്ല് ശ്രമിച്ചത്. ഒപ്പം തന്റെ അർദ്ധസഞ്ചറിൽ ഉറപ്പിക്കാനും ഗിൽ നോക്കി.
ഇതോടെ ജയ്സ്വാളിന് സെഞ്ച്വറി നേടാനുള്ള അവസരം നഷ്ടമായി. 93 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാൻ ആയത്. ഐപിഎല്ലിൽ കളിക്കുമ്പോൾ സമാന സാഹചര്യത്തിൽ ജയ്സ്വാളിന് സെഞ്ച്വറി നേടാം വേണ്ടി സഞ്ജു സാംസൺ സിംഗിൾ എടുത്തു കൊടുത്തതും അടിക്കാതിരുന്നതും കഴിഞ്ഞ ഐ പി എല്ലിൽ ക്രിക്കറ്റ് ലോകം കണ്ടതാണ്. പക്ഷേ ഇന്ന് ഗില്ലിൽ നിന്ന് അത് കാണാനായില്ല. അതിനാൽ ഏറെ വിമർശനമാണ് താരം നേരിടുന്നത്. ഓപ്പണിങ് സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയാണ് ഇതുപോലെ സ്വാർത്ഥമായ ഒരു ഇന്നിംഗ്സ് ഗിൽ കളിച്ചതെന്ന് ആരാധകർ വിമർശിക്കുന്നു.