ജഡേജയുടെ പരിക്ക് ഗുരുതരം, ടെസ്റ്റ് പരമ്പരയിൽ നിന്നും പുറത്ത്

Jyotish

ആസ്ട്രേലിയക്കെതിരായ മുന്നാം ടെസ്റ്റിൽ ഇന്ത്യക്ക് തിരിച്ചടി. ബാറ്റ് ചെയ്യുന്നതിനിടയിൽ പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ വിരലിലൊടിഞ്ഞതായി സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ആസ്ട്രേലിയൻ പരമ്പരയിൽ ഇനി ഇന്ത്യക്ക് വേണ്ടി ജഡേജ കളിക്കില്ല. നാല് മുതൽ ആറ് ആഴ്ച്ചവരെ താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഓസീസിനെതിരെ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിടയിൽ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് കൈയില്‍ കൊണ്ടാണ് ജഡേജയ്ക്ക് പരുക്കേറ്റത്.

അതിന് ശേഷം താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കിയപ്പോഴാണ് വിരലിന് പൊട്ടലുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയത്. ടൂർണമെന്റിന്റെ ഗതി നിർണയിക്കുന്ന നാലാം ടെസ്റ്റിൽ ജഡേജ കളിക്കില്ല എന്നുറപ്പായി. ടി20 സീരിസിൽ പരിക്കേറ്റ് പുറത്തിരുന്ന ജഡേജ ക്യാപ്റ്റൻ കൊഹ്ലിക്ക് പകരക്കാരനായാണ് രണ്ടാം ടെസ്റ്റിൽ എത്തിയത്. ബാറ്റ് കൊണ്ടും ബോള് കൊണ്ടും ഒരു പോലെ തിളങ്ങിയ ജഡേജയുടെ അഭാവം ടീം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.