ബ്രിസ്ബെയിനിലേക്ക് യാത്ര ചെയ്താല്‍ ഇംഗ്ലണ്ട് പരമ്പരയെയും അത് ബാധിച്ചേക്കുമെന്ന് ഇന്ത്യ

ബ്രിസ്ബെയിനിലേക്ക് നാലാം ടെസ്റ്റിന് യാത്ര ചെയ്യുന്നതിന് തങ്ങള്‍ക്ക് താല്പര്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. അവിടെ വീണ്ടും പോയി ക്വാറന്റീനില്‍ കഴിയുക എന്നത് അസാധ്യമാണെന്നാണ് ഇന്ത്യന്‍ ടീമിന്റെ നിലപാട്. ഇപ്പോള്‍ അവിടെ ക്വാറന്റീന് തങ്ങള്‍ വിധേയരായാല്‍ അത് തങ്ങളുടെ ഇംഗ്ലണ്ട് പരമ്പരയെയും ബാധിക്കുമെന്നാണ് ഇന്ത്യ പറയുന്നത്.

അതിര്‍ത്തി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രിസ്ബെയിനില്‍ നിന്ന് ഇന്ത്യ നാട്ടിലേക്ക് മടങ്ങിയാല്‍ അവിടെയും ക്വാറന്റീന് വിധേയരാകേണ്ടി വന്നാല്‍ അത് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയെ വൈകിപ്പിക്കുന്നതിന് ഇടയാക്കിയേക്കുമെന്നാണ് അറിയുന്നത്. ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും ബ്രിസ്ബെയിന്‍ ടെസ്റ്റ് മറ്റൊരു വേദിയില്‍ നടത്തുന്നതിനെപ്പറ്റിയുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്ത് വരികയാണ്.