ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ അഹങ്കാരികൾ അല്ല എന്ന് ജഡേജ

Newsroom

പണവും ഇന്ത്യൻ പ്രീമിയർ ലീഗും (ഐ‌പി‌എൽ) കാരണം നിലവിലെ ഇന്ത്യൻ കളിക്കാർ അഹങ്കാരികളാണെന്ന കപിൽ ദേവിന്റെ അവകാശവാദം തള്ളി രവീന്ദ്ര ജഡേജ. ഇന്ത്യ തോൽക്കുമ്പോൾ മാത്രമാണ് ഈ ആരോപണങ്ങൾ ഉയരുന്നത് എന്നു ജഡേജ പറഞ്ഞു.

ജഡേജ 23 08 01 15 39 04 067

കപിൽ ദേവ് അടുത്തിടെ ദി വീക്ക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ വിമർശിച്ചത്. അവർ ധാരാളം പണം സമ്പാദിക്കുന്നതിനാൽ അഹങ്കാരികളാണെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് എല്ലാം അറിയാമെന്ന് അവർ കരുതുന്നുവെന്നും കൂട്ടിച്ചേർത്തു.

“എല്ലാവർക്കും അവരവരുടെ അഭിപ്രായമുണ്ട്. എല്ലാവരും അവരുടെ കളി ആസ്വദിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. കളിക്കാർ അവരുടെ സ്ഥാനം വെറുതെ നേടുന്നില്ല. അവസരം ലഭിക്കുമ്പോഴെല്ലാം അവർ തങ്ങളുടെ 100 ശതമാനം നൽകുകയും ഇന്ത്യയ്‌ക്കായി മത്സരങ്ങൾ ജയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു,” കപിലിന്റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ ജഡേജ പറഞ്ഞു.

“ഇന്ത്യ ഒരു കളിയിൽ തോൽക്കുമ്പോൾ ആണ് ഇത്തരം ആരോപണങ്ങൾ ഉയർന്നുവരുന്നത്. ആരും അഹങ്കാരികളല്ല. എല്ലാവരും ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. ഞങ്ങൾ കഠിനാധ്വാനം ചെയ്യുകയും രാജ്യത്തിനായി കളിക്കുകയും ചെയ്യുന്നു. ” ജഡേജ കൂട്ടിച്ചേർത്തു.