ഇന്ത്യൻ ടീമിന് ഒരു സ്ഥിരത വേണം, ഇത്രയും മാറ്റങ്ങൾ ശരിയല്ല. അജയ് ജഡേജ

ഇന്ത്യൻ ടീമിൽ നിരന്തരം മാറ്റങ്ങൾ വരുത്തുന്നത് നിർത്തണം എന്ന് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. ഓരോ ഫലത്തിനു ശേഷവും ടീം മാറ്റിയാൽ ആശയക്കുഴപ്പം ഉണ്ടാകും, ഇത് ഇന്ത്യൻ ക്രിക്കറ്റിൽ പണ്ടു മുതലേ ഉള്ള കാര്യമാണ്. അതൊഴിവാക്കാൻ കഴിഞ്ഞാൽ ടീമിന് ഗുണം ചെയ്യും. ജഡേജ പറഞ്ഞു.

ക്യാപ്റ്റനും കോച്ചും തമ്മിൽ ഒരു ഒത്തൊരുമ ഇതിൽ ഉണ്ടാകുമെന്ന് എനിക്കറിയാം, പക്ഷേ മാധ്യമങ്ങൾക്ക് മുന്നിൽ കാര്യങ്ങൾ അങ്ങനെയല്ല. ജഡേജ ക്രിക്ക്ബസ് ഡോട്ട് കോമിനോട് പറഞ്ഞു. ജയവും തോൽവിയും കളിയുടെ ഭാഗമാണ്, എന്നാൽ ടീം കോമ്പിനേഷനുകളിൽ ആശയക്കുഴപ്പം ഉണ്ടാകരുത്. ഇവർ കളിക്കാരാണെന്നും അവർക്ക് കുടുംബങ്ങളുണ്ടെന്നും നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ജഡേജ പറഞ്ഞു.

മാധ്യമങ്ങൾക്ക് മുന്നിൽ, ക്യാപ്റ്റൻ രോഹിതിനും പരിശീലകൻ ദ്രാവിഡിനും ഒരു സ്ഥിരത വേണം. അവരുടെ പ്രസ്താവനകളിൽ പൊരുത്തം ഉണ്ടാകണം. അത് ഇപ്പോൾ ഇല്ല എന്നും ജഡേജ പറയുന്നു.