നേട്ടം കൊയ്തത് ബജ്രംഗ് പൂനിയയും വിനേഷ് ഫോഗട്ടും, ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് രണ്ട് മെഡലുകളുമായി മടക്കം

Bajrangpunia

2022 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് നിരാശ. വെറും രണ്ട് വെങ്കല മെഡൽ മാത്രമാണ് ടീമിന് നേടാനായത്. വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും ആണ് ഈ മെഡൽ നേട്ടക്കാര്‍. ഒട്ടേറെ മെഡൽ പ്രതീക്ഷകളായ താരങ്ങള്‍ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയത് ഇന്ത്യയുടെ സാധ്യതകളെ ബാധിക്കുകയായിരുന്നു.

Vineshphogat വിനേഷ്2021ൽ നടന്ന മുന്‍ പതിപ്പിലും ഇന്ത്യയ്ക്ക് രണ്ട് മെഡലുകളാണ് ലഭിച്ചത്. അന്ന് അന്‍ഷു മാലിക് വെള്ളിയും സരിത മോര്‍ വെങ്കലവും നേടി.