ജഡേജക്കും സെഞ്ചുറി, ഇന്ത്യ ശക്തമായ നിലയിൽ

- Advertisement -

വിന്‍ഡീസിനെതിരായ ഒന്നമത്തെ ടെസ്റ്റ് മാച്ചിങ് ഇന്ത്യ ശക്തമായ നിലയിൽ. 9 വിക്കറ്റ് നഷ്ടത്തിൽ 649 റൺസ് എടുത്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ടാമത്തെ ദിവസമായ ഇന്ന് ജഡേജയുടെ സെഞ്ചുറിയാണ് ഇന്ത്യയുടെ സ്കോർ 649ൽ എത്തിച്ചത്. ജഡേജ 100 റൺസ് എടുത്തു പുറത്താവാതെ നിന്നു. 132 പന്തിലായിരുന്നു ജഡേജയുടെ സെഞ്ചുറി.

ഇന്ത്യൻ നിരയിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമായിരുന്നു ജഡേജ. നേരത്തെ പൃഥിവി ഷായും വിരാട് കോഹ്‌ലിയും ഇന്ത്യൻ നിരയിൽ സെഞ്ചുറി നേടിയിരുന്നു. പൂജാരയുടെയും പന്തിന്റെയും അർദ്ധ സെഞ്ചുറികളുമാണ് ഇന്ത്യൻ സ്കോർ 600 കടത്തിയത്.

Advertisement