500 വിക്കറ്റും 5000 റൺസും, ചരിത്രത്തിലേക്ക് ജഡേജ

Newsroom

ഇന്ത്യൻ ക്രിക്കറ്റിന് ഒരു ചരിത്ര നിമിഷത്തിൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ 5000 റൺസും 500 വിക്കറ്റും നേടുക എന്ന അവിശ്വസനീയമായ നേട്ടം ജഡേജ കൈവരിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്ററായി രവീന്ദ്ര ജഡേജ മാറി. ഈ ശ്രദ്ധേയമായ നാഴികക്കല്ല് നേടിയ മറ്റൊരു ഇന്ത്യക്കാരൻ ഇതിഹാസ താരം കപിൽ ദേവ് ആണ്.

Picsart 23 03 01 13 13 31 506

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് വീഴ്ത്തി ആണ് ജഡേജ ഈ നാഴികക്കല്ല് പിന്നിട്ടത്. ജഡേജയുടെ അസാമാന്യമായ ഓൾറൗണ്ട് കഴിവുകളുടെ തെളിവാണ് ഈ നേട്ടം. ഇപ്പോൾ ടെസ്റ്റ് ഓൾ റൗണ്ടർമാരിൽ റാങ്കിംഗിൽ ഒന്നാമതാണ് ജഡേജ.