അപൂര്‍വ്വ നേട്ടവുമായി ഇഷാന്‍ കിഷന്‍

Ishankishan

അരങ്ങേറ്റ ടി20യിലുംം ഏകദിനത്തിലും അര്‍ദ്ധ ശതകം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി ഇഷാന്‍ കിഷന്‍. ഇന്ന് ശ്രീലങ്കയ്ക്കെതിരെയുള്ള തന്റെ ഏകദിന അരങ്ങേറ്റത്തിനിടെ 33 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ച താരം 59 റൺസ് നേടിയാണ് പുറത്തായത്.

ഇംഗ്ലണ്ടിനെതിരെ ടി20 അരങ്ങേറ്റം നടത്തിയപ്പോള്‍ ഇഷാന്‍ കിഷന്‍ അര്‍ദ്ധ ശതകം നേടിയിരുന്നു. ഇത്തരത്തിൽ നേട്ടം കുറിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം ആണ് ഇഷാന്‍ കിഷന്‍. മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന്റെ ആധികാരിക വിജയം ആണ് നേടിയത്.