പെല്ലിസ്ട്രിയെ ലോണിൽ അയക്കും എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ

20210718 222212

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരമായ ഫകുണ്ടോ പെലിസ്ട്രി ഈ സീസണിലും ലോണിൽ പോയേക്കും. താരത്തെ ലോണിൽ അയക്കാൻ ആണ് പദ്ധതിയിടുന്നത് എന്ന് ഒലെ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പ്രീസീസൺ മത്സരത്തിൽ ഗോളടിച്ച് തിളങ്ങാൻ പെലിസ്ട്രിക്ക് ആയിരുന്നു. പെലസ്ട്രിയുടെ പ്രകടനം മികച്ചതായിരുന്നു എന്നും താരത്തിനായി നിരവധി ഓഫറുകൾ ഉണ്ടെന്നും ഒലെ പറഞ്ഞു.

താരത്തിന്റെ നല്ലതിനു വേണ്ടി ലോണിൽ താരത്തെ അയക്കാൻ തന്നെയാണ് ക്ലബ് ആലോചിക്കുന്നത് എന്നും ഒലെ പറഞ്ഞു. എന്നാൽ ക്ലബിൽ തുടരണം എന്നാണ് തന്റെ ആഗ്രഹം എന്നായിരുന്നു പെലസ്ട്രി മത്സര ശേഷം പറഞ്ഞത്. സാഞ്ചോയുടെ വരവോടെ അവസരം ലഭിക്കുന്നത് കുറയും എന്നത് പെലസ്ട്രിയുടെ വളർച്ചയെ ബാധിക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് കരുതുന്നു.

ഉറുഗ്വേ താരമായ ഫകുണ്ടോ പെല്ലിസ്ട്രി കഴിഞ്ഞ സീസണിൽ ലാലിഗയിലെ ക്ലബായ അലാവെസിലായിരുന്നു ലോണിൽ കളിച്ചിരുന്നത്. താരം അവിടേക്ക് തന്നെ ലോണിൽ പോകാൻ ആണ് സാധ്യത.