ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഐ പി എല്ലിനായി ഒരുങ്ങുന്ന താരങ്ങൾക്ക് താക്കീത് നൽകാൻ ബി സി സി ഐ

Newsroom

Updated on:

Picsart 24 02 12 13 22 12 226
Download the Fanport app now!
Appstore Badge
Google Play Badge 1

ആഭ്യന്തര ക്രിക്കറ്റായ രഞ്ജി ട്രോഫി കളിക്കാൻ തയ്യാറാകാതെ ഐ പി എല്ലിനായി ഒരുങ്ങാൻ ശ്രമിക്കുന്ന താരങ്ങൾക്ക് താക്കീത് നൽകാൻ ബി സി സി ഐ. ഇഷൻ കിഷൻ രഞ്ജി ട്രോഫി കളിക്കാതെ ഹാർദിക് പാണ്ഡ്യക്ക് ഒപ്പം പരിശീലനം നടത്തുന്നതാണ് ബി സി സി ഐക്ക് അതൃപ്തി ഉണ്ടാക്കിയിരിക്കുന്നത്. ഹാർദിക്, ക്രുണാൽ, ഇഷൻ കിഷൻ എന്നിവർ ഒരുമിച്ചാണ് പരിശീലനം നടത്തുന്നത്.

ആഭ്യന്തര 23 06 02 16 51 52 138

ഇതിൽ ഹാർദിക് പരിക്ക് മാറി ഫിറ്റ്നസ് വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഇഷൻ കിഷന് യാതൊരു പരിക്കും ഇല്ല. ഇഷൻ കിഷൻ ഇതുവരെ തന്റെ സംസ്ഥാനത്തിനായി രഞ്ജി കളിക്കാൻ തയ്യാറായിട്ടില്ല. ദ്രാവിഡ് ഇഷൻ കിഷനോട് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചാലെ ഇന്ത്യൻ ടീമിൽ തിരഞ്ഞെടുക്കുന്നത് പരിഗണിക്കൂ എന്ന് പറഞ്ഞിട്ടും ഇഷൻ രഞ്ജി കളിക്കാൻ തയ്യാറായില്ല.

നേരത്തെ ഇന്ത്യൻ ടീമിൽ നിന്ന് അവധി എടുത്ത ഇഷൻ ദുബൈയിൽ ഒരു പാർട്ടിയിൽ പങ്കെടുത്തത് ഇന്ത്യൻ മാനേജ്മെന്റിന് അതൃപ്തി ഉണ്ടാക്കിയിരുന്നു.