ഇർഫാൻ പഠാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

(AP Photo/Eranga Jayawardena)

മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 35കാരനായ താരം ഇനി പ്രൊഫഷണൽ ക്രിക്കറ്റിൽ ഉണ്ടായിരിക്കില്ല. ഇന്ത്യക്ക് വേണ്ടി ലോകകപ്പിൽ അടക്കം കളിച്ചിട്ടുള്ള താരമാണ്. 29 ടെസ്റ്റ് മത്സരങ്ങളും 120 ഏകദിന മത്സരങ്ങളും 24 ട്വി20യും ഇർഫാം ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യൻ ജേഴ്സിയിൽ ആകെ 301 വിക്കറ്റും താരം നേടിയിട്ടുണ്ട്.

ബാറ്റുകൊണ്ട് ഇന്ത്യയുടെ രക്ഷയ്ക്ക് ഇർഫാൻ എത്തിയിട്ടുണ്ട്. ടെസ്റ്റിൽ 31 ശരാശരിയിൽ 1105 റൺസും ഏകദിനത്തിൽ 1544 റൺസും ഇർഫാൻ നേടിയിട്ടുണ്ട്. അവസാനമായി 2012 ഒക്ടോബറിൽ ആയിരുന്നു ഇന്ത്യക്കായി കളിച്ചത്. 2006ൽ പാകിസ്ഥാനെതിരെ ടെസ്റ്റിൽ ഹാട്രിക്ക് നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. 2007 ട്വി20 ലോകകപ്പ് ഫൈനലിൽ മാൻ ഓഫ് ദി മാച്ചും ആയിരുന്നു ഇർഫാൻ.

ഇപ്പോൾ ജമ്മു ആൻഡ് കാശ്മീർ ടീമിന്റെ ഉപദേശകന്റെ വേഷത്തിലാണ് ഇർഫാൻ ഉള്ളത്.

Previous articleരഞ്ജി ട്രോഫി, കേരളത്തിനെതിരെ ഹൈദരാബാദിന് ലീഡ്
Next articleപഞ്ചാബ് എഫ് സിക്ക് സമനില