രഞ്ജി ട്രോഫി, കേരളത്തിനെതിരെ ഹൈദരാബാദിന് ലീഡ്

- Advertisement -

രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോർ മറികടന്ന് ഹൈദരബാദ് ലീഡ് എടുത്തു. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ 8 വിക്കറ്റിന് 193 എന്ന നിലയിലാണ് ഹൈദരാബാദ് ഉള്ളത്. കേരളത്തിനേക്കാൾ 29 റൺസിന്റെ ലീഡ് ഹൈദരബാദിനിപ്പോൾ ഉണ്ട്. കൊല്ല സുമന്തിന്റെ ഒറ്റയാൾ പോരാട്ടമാണ് ഹൈദരബാദിന് ലീഡ് നൽകിയത്.

സുമാന്ത് 98 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. 158 പന്തിൽ 11 ഫോർ അടങ്ങുന്നതാണ് സുമാന്തിന്റെ ഇന്നിങ്സ്. ഒരു ഘട്ടത്തിൽ 110-7 എന്ന നിലയിലായിരുന്നു ഹൈദരാബാദ് അവിടെ നിന്നാണ് സുമാന്ത് ഈ സ്കോറിൽ ഹൈദരബാദിനെ എത്തിച്ചത്. രവിതേജ(32), സൈറാം(27) എന്നിവരും തിളങ്ങി. കേരളത്തിനു വേണ്ടി സന്ദീപ് വാര്യർ നാലു വിക്കറ്റുകൾ വീഴ്ത്തി. ബേസിൽ തമ്പി, അക്ഷയ് ചന്ദ്രൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Advertisement