മൈക്കിൾ വോം വീണ്ടും ടോട്ടൻഹാമിൽ

ഗോൾകീപ്പർ മൈക്കിൾ വോം വീണ്ടും ടോട്ടൻഹാമിൽ തിരികെയെത്തി. കഴിഞ്ഞ ജൂണിൽ ടോട്ടൻഹാമുമായുള്ള കരാർ അവസാനിച്ചിരുന്ന വോം ക്ലബ് വിട്ടിരുന്നു. എന്നാൽ ടോട്ടൻഹാമിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായ ലോറിസിനേറ്റ പരിക്കാണ് വീണ്ടും വോർമിനെ സ്പർസിൽ എത്തിച്ചത്. ഒരു വർഷം നീണ്ടു നിൽക്കുന്ന കരാറാണ് വോം ഒപ്പുവെച്ചിരിക്കുന്നത്.

അവസാന അഞ്ചു സീസണിലും ലോറിസിന് കീഴിൽ രണ്ടാം ഗോൾ കീപ്പറായി വോം ഉണ്ടായിരുന്നു. 47 മത്സരങ്ങൾ ടോട്ടൻഹാമിനു വേണ്ടി ഇതുവരെ വോം കളിച്ചിട്ടുണ്ട്. ഫ്രീ ഏജന്റായതു കൊണ്ടാണ് ഇപ്പോൾ വോർമിനെ സൈൻ ചെയ്യാൻ ടോട്ടൻഹാമിന് കഴിഞ്ഞത്.

Previous articleഇർഫാൻ പത്താൻ ഇനി സിനിമയിലും, വിക്രമിന്റെ തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം
Next articleടോക്കിയോ ഒളിംപിക്സിൽ കളിക്കാനൊരുങ്ങി ഫെഡറർ