അയര്‍ലണ്ട് ബംഗ്ലാദേശിലേക്ക്, ഏകദിന പരമ്പരയിലൂടെ പര്യടനത്തിന് തുടക്കം

Sports Correspondent

Ireland
Download the Fanport app now!
Appstore Badge
Google Play Badge 1

അയര്‍ലണ്ടിന്റെ ബംഗ്ലാദേശ് പര്യടനം മാര്‍ച്ച് – ഏപ്രിൽ മാസം നടക്കും. മൂന്ന് വീതം ഏകദിനവും ടി20യിലും കളിക്കുന്ന ടീമുകള്‍ ഒരു ടെസ്റ്റ് മത്സരത്തിലും ഏറ്റുമുട്ടും. ഏകദിന മത്സരം സിൽഹെറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുമ്പോള്‍ ചട്ടോഗ്രാമിലാണ് മൂന്ന് ടി20 മത്സരങ്ങള്‍ നടക്കുക.

ഷേര്‍-ഇ-ബംഗള ദേശീയ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം നടക്കുക. മാര്‍ച്ച് 18, 20, 23 തീയ്യതികളിൽ ഏകദിനവും മാര്‍ച്ച് 26, 28, 30 തീയ്യതികളിൽ ടി20 മത്സരങ്ങളും നടക്കും.

ഏപ്രിൽ 4ന് ആണ് ടെസ്റ്റ് പരമ്പര ആരംഭിയ്ക്കുന്നതെന്ന് കരുതുന്നു.