ഗോകുലം കേരള കോഴിക്കോട് തിരികെയെത്തി, വിജയത്തിലേക്കും

Newsroom

Picsart 23 01 20 18 30 54 973
Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരളയുടെ കോഴിക്കോടേക്കുള്ള തിരിച്ചുവരവ് വിജയത്തോടെ തന്നെ. ഇന്ന് റിയൽ കാശ്മീരിനെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത രണ്ടു ഗോളിനാണ് വിജയിച്ചത്. ഇന്നത്തെ വിജയത്തോടെ ഗോകുലം കേരള പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ആദ്യ പകുതിയിൽ താഹിർ സമാൻ ആയിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോൾ നേടിയത്.

Picsart 23 01 20 18 30 42 810

35ആം മിനുട്ടിലായിരുന്നു ഗോൾ. ശ്രീകുട്ടൻ നൽകിയ ഗോൾ ബാക്ക് പോസ്റ്റിൽ നിൽക്കുകയായിരുന്ന താഹിർ ഒരു ഹെഡറിലൂറെ വലയിൽ എത്തിച്ചു. താഹിർ സമാൻ ഇത് തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് ഗോൾ നേടുന്നത്. രണ്ടാം പകുതിയിൽ താഹിർ സമാൻ ശ്രീകുട്ടൻ കൂട്ടുകെട്ട് 54ആം മിനുട്ടിൽ വീണ്ടും ഗോളിന് അടുത്ത് എത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.

ഗോകുലം കേരള 23 01 20 18 31 07 582

86ആം മിനുട്ടിലെ ജോബിയുടെ ഗോൾ ഗോകുലത്തിന്റെ വിജയം ഉറപ്പിച്ചു. ഒമർ റാമോസിന്റെ ക്രോസിൽ നിന്ന് ഒരു ഡൈവിംഗ് ഹെഡറിലൂടെ ആയിരുന്നു ജോബി ജസ്റ്റിന്റെ ഗോൾ.

വിജയത്തോടെ ഗോകുലത്തിന് 12 മത്സരങിൽ നിന്ന് 21 പോയിന്റ് ആയി. 25 പോയിന്റ് ഉള്ള ശ്രീനിധി ഡെക്കാൻ ആണ് ലീഗിൽ ഒന്നാമത് ഉള്ളത്.